കൊച്ചിയില്‍ നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പിന് പിന്നിലുള്ള മുംബൈ അധോലോക കുറ്റവാളി രവി പൂജാരി അറസ്റ്റിലായതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നിരവധി കേസുകളില്‍ പ്രതിയായ ഇയാളെ പതിനഞ്ച് വര്‍ഷത്തോളമായി പോലീസ് തേടിക്കൊണ്ടിരിക്കുകയാണ്. രവി പൂജാരയ്ക്കെതിരെ ബെംഗളൂരു പോലീസ് റെഡ് കോര്‍ണര്‍ നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്.
എന്നാല്‍ അറസ്റ്റ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സ്ഥിരീകരണമുണ്ടായാല്‍ പൂജാരിയെ വിട്ടുനല്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ സെനഗല്‍ അധികൃതരെ സമീപിക്കും.
ആന്റണി ഫെര്‍ണാണ്ടസ് എന്ന പേരില്‍ വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ചാണ് പൂജാരി സെനഗലില്‍ കഴിയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.