കൊച്ചി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി എം.വെങ്കയ്യനായിഡു ഇന്ന് കേരളത്തിലെത്തും. വൈകിട്ട് കൊച്ചി നാവികസേനാ വിമാനത്താവളത്തിലെത്തുന്ന ഉപരാഷ്ട്രപതി തേവര സേക്രട്ട് ഹാര്‍ട്ട് കോളജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളില്‍ മുഖ്യാതിഥിയാകും.
തുടര്‍ന്ന് കെ.വി.തോമസ് എംപിയുടെ വിദ്യാധനം ട്രസ്റ്റ് സംഘടിപ്പിക്കുന്ന പരിപാടിയിലും അദ്ദേഹം പങ്കെടുക്കും. നാളെ കോട്ടയത്തെത്തുന്ന ഉപരാഷ്ട്രപതി ബാലജനസഖ്യം നവതി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും.
അതിനുശേഷം കൊല്ലത്ത് പ്രസ്ക്ലബിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങളും ഉദ്ഘാടനം ചെയ്ത ശേഷം വെങ്കയ്യനായിഡു തിരുവനന്തപുരത്തു നിന്ന് ഡല്‍ഹിയിലേക്ക് മടങ്ങും.