തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രത്തിലെ വിഡിയോ ഗാനം പുറത്തിറങ്ങി. വിജയ് യേശുദാസ്, ശ്വേത മോഹന്‍ എന്നിവര്‍ ചേര്‍ന്ന് ആലപിച്ച ഏതോ മഴയില്‍ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ജിസ് ജോയുടെ വരികള്‍ക്ക് പ്രിന്‍സ് ജോര്‍ജ് സംഗീതം ചെയ്തിരിക്കുന്നു. ന്യൂ സര്യ ഫിലിംസിന്റെ ബാനറില്‍ ജിസ് ജോയ് എഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് വിജയ് സൂപ്പറും പൗര്‍ണമിയും.
ഏതോ മഴയില്‍… വിജയ് സൂപ്പറും പൗര്‍ണമിയും വിഡിയോ ഗാനം
By
January 27, 2019 2:24 pm