കൊച്ചി: പേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച സിനിമയാണ് മഹേഷിൻ്റെ പ്രതികാരം . അതിലെ ഗാനങ്ങളും ആരാധകരുടെ ഹൃദയം കീഴടക്കിയിരുന്നു. ചിത്രത്തിൽ ഉൾപ്പെടുത്താൻ കഴിയാതിരുന്ന ഒരു ഗാനം ഇപ്പോൾ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ.
‘മൗനങ്ങൾ’ എന്ന ഗാനത്തിനു പകരമായി ആദ്യം ഒരുക്കിയ ‘ഏതേതോ’ എന്ന പാട്ടാണ് ഇപ്പോൾ പുറത്തിറക്കിയത്. ചിത്രത്തിന്റെ തെലുങ്ക് പതിപ്പിൽ ഇതേ ഗാനം മറ്റൊരു രീതിയിൽ അതവരിപ്പിക്കപ്പെട്ടതോടെയാണ് ആദ്യ ഗാനവും പുറത്തിറക്കാൻ ഇരു സിനിമകളുടെയും സംഗീതസംവിധായകനായ ബിജിബാൽ തീരുമാനിച്ചത്.
മഹേഷിൽ നിന്ന് ഉമാമഹേശ്വരയിലേക്കുള്ള പരിണാമത്തിൽ ഈ ഈണം ഒരു ചരടാണ്. അന്ന് ചെയ്ത പാട്ട്, അതേ ഈണം, വെളിച്ചം കാണാഞ്ഞ വരികൾ ഇപ്പോൾ കേൾപിക്കണമെന്നു തോന്നി. മലയാളത്തിലെ സംവിധായകൻ ശ്രീ ദിലീഷ് പോത്തനും തെലുങ്കിലെ സംവിധായകൻ ശ്രീ വെങ്കടേഷ് മഹായും ചേർന്ന് നിങ്ങൾക്കു മുന്നിൽ അവതരിപ്പിക്കും. കാണണം, കേൾക്കണം. ബിജിബാൽ കുറിച്ചു.
ദിലീഷ് പോത്തൻ പാട്ടിൻ്റെ ലിങ്ക് ഫേസ്ബുക് പോസ്റ്റിൽ ഷെയർ ചെയ്തിട്ടുമുണ്ട്.
‘മഹേഷിന്റെ പ്രതികാരത്തിനായി ബിജിയേട്ടൻ ഒരുക്കിയ പാട്ട്. സിനിമയിൽ ഉൾപ്പെടുത്താൻ സാധിച്ചില്ല.കുറച്ചു വൈകിയിട്ടാണെങ്കിലും ഒരുപട് സന്തോഷത്തോടെ റിലീസ് ചെയ്യുന്നു’ പാട്ട് പുറത്തിറക്കി ദിലീഷ് പോത്തൻ കുറിച്ചു. അടുത്തിടെ ഒടിടി പ്ലാറ്റ്ഫോമിൽ റിലീസായ ചിത്രത്തിന്റെ തെലുങ്ക് പതിപ്പും മികച്ച അഭിപ്രായമാണ് നേടിയത്.
വിഡിയോ കാണാം