ന്യൂയോര്‍ക്ക്: ഒഡിഷ്യ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്റെ സഹോദരിയും എഴുത്തുകാരിയുമായ ഗീതാ മെഹ്ത്ത പത്മശ്രീ പുരസ്കാരം നിരസിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ പുരസ്കാരം സ്വീകരിക്കുന്നത് തെറ്റായ വ്യാഖ്യാനങ്ങള്‍ക്ക് ഇടയാക്കുമെന്ന് ഗീതാ മെഹ്ത്ത ന്യൂയോര്‍ക്കില്‍ വ്യക്തമാക്കി.
ഇത് തനിക്കും കേന്ദ്ര സര്‍ക്കാരിനും ഒഡിഷ സര്‍ക്കാരിനും നാണക്കേടുണ്ടാക്കും. തൂക്കു സഭയുണ്ടായാല്‍ ബിജെഡിയെ ഒപ്പം കൂട്ടാന്‍ ബി ജെ പി ശ്രമിക്കുന്നുവെന്ന പ്രചരണമുള്ള സാഹചര്യത്തിലാണ് ഗീതാ മെഹ്ത്ത പത്മ പുരസ്കാരം നിരസിക്കുന്നത്.
സാഹിത്യം, വിദ്യാഭ്യാസം എന്ന വിഭാഗത്തിലാണ് ഇവര്‍ക്ക് പുരസ്കാരം ലഭിച്ചത്. കര്‍മ കോല (1979(, രാജ് (1989), എ റിവര്‍ സൂത്രി (1993),സ്നേക്ക്സ് ലാന്റ് ലാഡേഴ്സ്: ഗ്ലിംസസ് ഓഫ് മോഡേണ്‍ ഇന്ത്യ (1997) എന്നിവയാണ് ഗീതയുടെ പ്രധാന കൃതികള്‍.