Latest News

പത്മാപുരസ്‌കാരങ്ങള്‍ക്ക് ഇത്തവണ അരലക്ഷത്തോളം നാമ നിര്‍ദേശങ്ങള്‍

പത്മാപുരസ്‌കാരങ്ങള്‍ക്ക് ഡിമാന്റേറുന്നു. 2019 ലെ പത്മാപുരസ്‌കാരങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാരിന് ലഭിച്ചത് 50000ത്തോളം നാമ നിര്‍ദേശങ്ങളെന്ന് കേന്ദ്ര അഭ്യന്തര മന്ത്രാലയം.

2010നെ അപേക്ഷിച്ച് ശുപാര്‍ശകളില്‍ 32 ശതമാനം വര്‍ധനയാണ് കേന്ദ്ര അഭ്യന്തര മന്ത്രാലയം പുറത്തുവിട്ട രേഖകളില്‍ സൂചിപ്പിക്കുന്നത്. 49,993 അപേക്ഷകളാണ് ഈ വര്‍ഷം പത്മാ പുരസ്‌കാരങ്ങള്‍ക്ക് ശുപാര്‍ശചെയ്തുകൊണ്ട് ലഭിച്ചത്.

കഴിഞ്ഞ വര്‍ഷം 35,595 ഉം 2016 ല്‍ 18,768 ശുപാര്‍ശകളുമാണ് സര്‍ക്കാരിന് മുന്നില്‍ എത്തിയിരുന്നത്. എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1,313 ശുപാര്‍ശകള്‍ മാത്രമായിരുന്നു സര്‍ക്കാരിന് മുന്നിലുണ്ടായിരുന്നതെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top