Entertainment

17 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള ചലച്ചിത്രലോകത്ത് പത്മഭൂഷണുമായി മോഹന്‍ലാല്‍

നീണ്ട 17 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള ചലച്ചിത്രലോകത്തിന് പത്മഭൂഷണുമായി സൂപ്പര്‍ താരം മോഹന്‍ലാല്‍. നിത്യഹരിത നായകന്‍ പ്രേംനസീറിന് ശേഷം പത്മഭൂഷണ്‍ ലഭിക്കുന്ന മലയാള നടനാണ് നമ്മുടെ ലാലേട്ടന്‍.

1983-ലാണ് പ്രേംനസീറിന് പത്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ചത്. പിന്നീട് 2002-ല്‍ യേശുദാസിനും പത്മഭൂഷണ്‍ ലഭിച്ചു. ശേഷം 17 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു മലയാള ചലച്ചിത്രതാരത്തിന് ഈ ബഹുമതി ലഭിക്കുന്നത്.

മോഹന്‍ലാലിനും നമ്പി നാരായണനും പുറമേ മുന്‍ ലോക്സഭാ ഡപ്യൂട്ടി സ്പീക്കര്‍ കരിയ മുണ്ട, മാധ്യമ പ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍(മരണാനന്തരം), ഇന്ത്യന്‍ പര്‍വതാരോഹക ബചേന്ദ്രി പാല്‍, ലോക്സഭ എംപി ഹുകുംദേവ് നാരായണ്‍ യാദവ് എന്നീ 14 പേരാണ് പത്മഭൂഷണ്‍ സ്വന്തമാക്കിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top