കുഞ്ചാക്കോ ബോബന് നായകനാകുന്ന അള്ള് രാമേന്ദ്രനിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്തിറങ്ങി. ‘മേലെ കാവില്‍ പൂരം കാണാന്‍’ എന്നുതുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തിറങ്ങിയത്. ഹരിനാരായണന് എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഷാന്‍ റഹ്മാന് ആണ്. ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസന് ആണ്.
ബിലഹരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ചാന്ദ്നി ശ്രീധരന്, അപര്‍ണ ബാലമുരളി എന്നിവരാണ് നായികമാര്‍. സലിം കുമാര്‍ , ഹരീഷ് കണാരന്, ശ്രീനാഥ് ഭാസി, ധര്മജന്, അനൂപ് വിക്രമന് തുടങ്ങി വന്‍താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സജിന്‍ ചെറുകയില്‍, വിനീത് വാസുദേവന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആഷിഖ് ഉസ്മാന് നിര്‍മ്മിച്ച ചിത്രം ഫെബ്രുവരി 1-ന് സെന്‍ട്രല്‍ പിക്ചേഴ്സ് പ്രദര്‍ശനത്തിന് എത്തിക്കും.