അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കടുത്ത വാശിയിലാണ്. മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില് പണിയാന്‍ പണം നല്‍കിയില്ലെങ്കില്‍ അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്നാണ് ട്രംപിന്റെ ഏറ്റവുമൊടുവിലെ ഭീഷണി. ഇത് മാത്രമല്ല ശമ്പളം ഉള്‍പ്പടെയുളള ബില്ലുകളില്‍ താന്‍ ഒപ്പിടില്ലെന്നും അദ്ദേഹം അറിയിച്ചുകഴിഞ്ഞു.
മതിലെന്ന് പറഞ്ഞാല്‍ ഏതാണ്ട് ഒന്നന്നൊര മതിലാണ് അമേരിക്കയുടെയും മെക്സിക്കോയുടെയും അതിര്‍ത്തിയില്‍ പണിയാന്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇത് വഴി അമേരിക്കയിലെത്തുന്ന അഭയാര്‍ത്ഥികളെ തടയുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് ട്രംപ് മതില് പണിയാന്‍ വാശി പിടിക്കുന്നത്.
ഏതാണ്ട് 722 മൈല്‍ ദൈര്‍ഘ്യമുളള മതില് പണിയാന്‍ ചെലവ് കണക്കാക്കിയിരിക്കുന്നത് 18 ബില്യണ്‍ ഡോളറാണ്. ഇത്രയധികം തുക അമേരിക്കന്‍ സമ്പദ്ഘടനയ്ക്ക് താങ്ങാനാകുമോ എന്നാണ് രാജ്യത്തുളളവര്‍ ചോദിക്കുന്നത്.