മുത്തലാഖ് നിരോധന ബിൽ ഇന്ന് ലോക്സഭയിൽ. ഓർഡിനൻസിന് പകരമായി കൊണ്ടുവന്ന ബിൽ ഈ സമ്മേളനകാലത്ത് തന്നെ പാസാക്കാനാണ് കേന്ദ്രസർക്കാർ നീക്കം. പാർട്ടി എം.പിമാരോട് നിർബന്ധമായും ഹാജരാകാൻ ആവശ്യപ്പെട്ട് ബിജെപി വിപ്പ് നൽകിയിട്ടുണ്ട്. ചർച്ചയ്ക്ക് തയ്യാറാണെന്ന് കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, കംപ്യൂട്ടറുകൾ നിരീക്ഷിക്കാൻ അന്വേഷണ ഏജൻസികൾക്ക് അധികാരം നൽകി കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇറക്കിയ ഉത്തരവ് ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിനോയ് വിശ്വം രാജ്യസഭയിൽ അടിയന്തരപ്രമേയത്തിന് നോട്ടിസ് നൽകിയിട്ടുണ്ട്.