ഛത്തീസ്ഗഢ്: ജനങ്ങള്‍ വോട്ട് ചെയ്ത് ജയിപ്പിച്ച മന്ത്രിക്ക് എഴുതാനും വായിക്കാനും അറിയണമെന്നുണ്ടോ? ആവശ്യമില്ലെന്നാണ് ചത്തീസ്ഗഢിലെ കോണ്ട നിയോജകമണ്ഡലത്തിലുള്ളവരുടെ വാദം. അതുകൊണ്ടാണല്ലോ എഴുത്തും വായനയും അറിയാത്ത കവാസി ലഖ്മയെ ജനങ്ങള്‍ ഇരുപത് വര്‍ഷമായി നിയമസഭയിലേക്ക് ജയിപ്പിക്കുന്നത്.
പക്ഷെ സത്യപ്രതിജ്ഞാചടങ്ങില്‍ പണിപാളി, സത്യവാചകം വായിക്കാനറിയാതെ നിന്ന ലഖ്മയെ സംസ്ഥാന ഗവര്‍ണറായ ആനന്ദി ബെന്‍ പട്ടേല്‍ സഹായിക്കുകയായിരുന്നു. ആദ്യവാചകം വായിച്ചു കൊടുത്ത ശേഷം ബാക്കിയും ഗവര്‍ണര്‍ തന്നെ വായിച്ചു. അത് ഏറ്റു പറഞ്ഞാണ് ലഖ്മ ചുമതലയേറ്റത്.
ഡിസംബര്‍ 17 ന് അധികാരമേറ്റ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേല്‍ സര്‍ക്കാര്‍ ഒമ്പത് പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തി ചൊവ്വാഴ്ചയാണ് മന്ത്രിസഭ വികസിപ്പിച്ചത്. ഇതിലൊരാളായാണ് ലഖ്മയും മന്ത്രിസഭയിലെത്തിയത്.