Latest News

സീരിയല്‍ നടി അശ്വതി ഗോവ ലഹരി പാര്‍ടികളിലെ സ്ഥിരം ക്ഷണിതാവ്

ആധുനിക ലഹരിമരുന്ന് വ്യാപാരം നടത്തിയിരുന്ന മലയാളി സീരിയല്‍ നടി അശ്വതി ബാബു സ്ഥിരമായി ഗോവയിലെ ലഹരി മരുന്നുപാര്‍ടികളില്‍ പങ്കെടുത്തിരുന്നു. ഗോവയിലെ പാര്‍ടികളില്‍ വച്ചാണ് ബാംഗ്ലൂരിലെ മലയാളിയായ അരുണിനെ പരിചയപ്പെടുന്നത്.

അശ്വതിയില്‍ നിന്ന് പോലീസ് കണ്ടെത്തിയ എംഡിഎംഎ ലഹരിമരുന്ന് അരുണാണ് നല്‍കിയത്. മലയാള സിനിമ സീരിയല്‍ രംഗത്തേ മയക്കുമരുന്നിനടിമയായ സിനിമാ പ്രവര്‍ത്തകരാണ് അശ്വതിയില്‍ നിന്ന് മയക്കുമരുന്ന് വാങ്ങിയിരുന്നത്. അശ്വതിയുടെ ഇടപാടുകാരില്‍ ഭൂരിപക്ഷവും സമ്പന്നവര്‍ഗത്തില്‍പ്പെട്ടവരാണ്. വിലകൂടിയ മയക്കുമരുന്നുകള്‍ മാത്രമാണ് അശ്വതി കൈകാര്യം ചെയ്തിരുന്നതെന്ന് പോലീസ് വ്യക്തമാക്കുന്നുണ്ട്. ഗ്രാമിന് 3000 രൂപയുടെ മയക്കുമരുന്നാണ് ഇവയില്‍ പലതും.

അശ്വതിയുടെ കൊച്ചിയിലെ ഫ്‌ലാറ്റ് കേന്ദ്രീകരിച്ചായിരുന്നു മിക്ക ലഹരിപാര്‍ടികളും നടന്നുവന്നിരുന്നത്. സീരിയല്‍ രംഗത്തുള്ളവര്‍ തന്നെ ഒറ്റപ്പെടുത്തിയതിനാല്‍ താന്‍ വിഷാദ രോഗത്തിന് അടിമപ്പെട്ടിരുന്നതായി അശ്വതി പോലീസിനോട് തുറന്നു സമ്മതിച്ചിട്ടുണ്ട്. ഇതില്‍ നിന്ന് രക്ഷപ്പെടുവാനാണ് ലഹരി മരുന്ന് ഉപയോഗിക്കാന്‍ നടി മുതിര്‍ന്നതെന്ന് പോലീസ് പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top