Breaking News

തെരഞ്ഞെടുപ്പ് കഴിയുംവരെ മോദിക്ക് വിദേശയാത്രകളില്ല

അടുത്ത വര്‍ഷം നടക്കാനൊരുങ്ങുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായും ഭരണകാര്യങ്ങളില്‍ ശ്രദ്ധനല്‍കുന്നതിനുമായി വരും ദിവസങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശ സഞ്ചാരങ്ങള്‍ ഒഴിവാക്കുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിയുംവരെ മോദി വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ നേരിട്ട പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപിയുടെ പ്രചാരണപ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതിനായാണ് പ്രധാനമന്ത്രിയുടെ യാത്രകള്‍ ഒഴിവാക്കിയിരിക്കുന്നത്. പോയ വര്‍ഷം പ്രധാനമന്ത്രി നടത്തിയത് 14 വിദേശ സന്ദര്‍ശനങ്ങളാണ്. അധികാരത്തിലെത്തിയ ശേഷം മോദി നടത്തിയ വിദേശയാത്രകളുടെ പേരില്‍ പ്രതിപക്ഷം വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top