പമ്പ: ശബരിമലയില്‍ ഈ സീസണില്‍ ഇതുവരെ 32 ലക്ഷം പേരെത്തി, തീര്‍ഥാടകരുടെ എണ്ണം കുറഞ്ഞിട്ടില്ലന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍. ഇത്തവണത്തെ വരുമാനം ഇതുവരെ 105 കോടിയാണെന്നും പദ്മകുമാര്‍ പറഞ്ഞു.
കഴിഞ്ഞ സീസണില്‍ ആകെ 69 ലക്ഷം പേരെത്തിയെന്നും വരുമാനം ആകെ 163 കോടിയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ചിലര്‍ പ്രചരിപ്പിക്കുന്ന കണക്കുകള്‍ കെട്ടിച്ചമച്ചതാണെന്നും തീര്‍ഥാടനം അട്ടിമറിക്കാന്‍ ശ്രമമുണ്ടായെന്നും എ.പത്മകുമാര്‍ ആരോപിച്ചു.
അതേസമയം തങ്ക അങ്കി ഘോഷയാത്രയുടെ ഭാഗമായി സന്നിധാനം ഇന്ന് കനത്ത സുരക്ഷയിലാണ്.