കാട്ടുപന്നികള്‍ കൂട്ടമായി കാട് വിട്ട് നാട്ടിലിറങ്ങിയതോടെ പത്തനംതിട്ട ജില്ലയിലെ വള്ളിക്കോട് കോട്ടയം നിവാസികള്‍ പന്നിമൂട്ട ശല്യംകൊണ്ട് ബുദ്ധി മുട്ടുന്നു. കാട്ടില്‍ നിന്ന് കൂട്ടമായി എത്തുന്ന കാട്ടു പന്നികളില്‍ നിന്നാണ് മൂട്ടകള്‍ മനുഷ്യ ശരീരത്തിലേക്ക് പ്രവേശിക്കുന്നത്. ശരീരമാസകലം ചോറിച്ചിലാണ് പ്രധാന രോഗ ലക്ഷണം. ഇതോടൊപ്പം ശരീര വേദനയുമുണ്ടാകുന്നു.
കാട്ടു പന്നികള്‍ വള്ളിക്കോട് ഗ്രാമത്തില്‍ വ്യാപകമായി എത്തിയിട്ടുണ്ട്. സംരക്ഷിത മൃഗമായതിനാല്‍ ഇവയെ തുരത്തിയോടിക്കാനും നിയമപരമായി ബുദ്ധിമുട്ടുണ്ട്. പന്നിയില്‍ നിന്ന് മനുഷ്യശരീരത്തിലേക്ക് പടരുന്ന പന്നിമൂട്ട മറ്റ് രോഗങ്ങള്‍ പരത്തുമോ എന്ന ആശങ്കയിലാണ് വള്ളിക്കോട് നിവാസികള്‍.