Breaking News

ആഗോള ഓഹരി വിപണിയില്‍ തകര്‍ച്ച

ക്രിസ്മസ് അവധി തലേന്ന് അമേരിക്കന്‍ ഓഹരി വിപണി കൂപ്പുകുത്തിയതോടെ ഏഷ്യന്‍ വിപണിക്കും കനത്ത തിരിച്ചടിയേറ്റു. ക്രിസ്മസ് ദിനത്തിന് തലേന്ന് അമേരിക്കന്‍ ഡോവ് ജോണ്‍സ് 653.17 പോയിന്റാണ് ഇടിഞ്ഞത്.

ജപ്പാന്‍ സൂചിക ‘ നിക്കി’ 1.8 ശതമാനം ഇടിഞ്ഞു. ആഗോള വിപണിയില്‍ കരടികളുടെ ആധിപത്യത്തിനാണ് ഇനി സാധ്യതയെന്ന് വിപണിവൃത്തങ്ങള്‍ കരുതുന്നു.

ബുധനാഴ്ച വ്യാപാരമാരംഭിച്ച ഇന്ത്യന്‍ ഓഹരി വിപണിയിലും കടുത്ത വില്‍പ്പന സമ്മര്‍ദമാണ് നിലനില്‍ക്കുന്നത്. ആഗോള വിപണിയുടെ തകര്‍ച്ചയ്ക്ക് ചുവടൊപ്പിച്ച് സെന്‍സെക്‌സ് 400 പോയിന്റോളം കാലത്ത് ഇടിഞ്ഞു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് , ഇന്‍ഫോസിസ്, ടിസിഎസ് എന്നീ വമ്പന്‍ ഓഹരികളുടെ വലിയ വിലത്തകര്‍ച്ചയാണ് ഇന്ന് ദൃശ്യമായത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top