Breaking News

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; ചെങ്ങന്നൂരിൽ താമസിച്ചിരുന്ന തെങ്കാശി സ്വദേശിയുടെ മരണം കോവിഡ് ബാധിച്ചെന്ന് പരിശോധന ഫലം

കൊച്ചി: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. ചെങ്ങന്നൂരിൽ താമസിച്ചിരുന്ന തെങ്കാശി സ്വദേശിയുടെ മരണം കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. ഇന്നലെ മരണമടഞ്ഞ ബിനൂലിയാണ് മരിച്ചത്.55 വയസ്സായിരുന്നു. ഇന്നലെ കടുത്ത ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെത്തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകുന്ന വഴിക്കാണ് ഇയാളുടെ മരണം സംഭവിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് ആയത്. നഗരത്തിൽ കുട നിർമ്മാണ തൊഴിലാളിയാണ് ബിനൂലി. ഇയാളുടെ സമ്പർക്ക പട്ടിക തയ്യാറാക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യ പ്രവർത്തകർ.

ഇന്ന് സംസ്ഥാനത്ത് റിപ്പോർട് ചെയ്യുന്ന നാലാമത്തെ കോവിഡ് മരണമാണ് ഇത്.

ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളജിൽ മരിച്ച പന്നിയങ്കര സ്വദേശി മുഹമ്മദ് കോയ, കോഴിക്കോട് , കാരപ്പറമ്പ് സ്വദേശി റുഖ്യാബി, കാക്കനാട്ടെ കന്യാസ്ത്രീ മഠത്തിലെ കിടപ്പുരോഗി എന്നിവരുടെ മരണങ്ങളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top