Breaking News

ബാങ്കുകള്‍ അടഞ്ഞു കിടക്കുന്നു ; ആറു ദിവസത്തില്‍ ആകെയുള്ളത് ഒരേയൊരു പ്രവൃത്തിദിനം മാത്രം

ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോണ്‍ഫെഡറേഷന്‍ പ്രഖ്യാപിച്ച പണിമുടക്ക് സമരത്തില്‍ ഇന്ന് ബാങ്കുകള്‍ അടഞ്ഞു കിടന്നത് മിക്ക ഇടപാടുകാരെയും ബുദ്ധിമുട്ടിലാക്കി. ക്രിസ്തുമസിനോട് അനുബന്ധിച്ച് തുടര്‍ച്ചയായ അഞ്ച് ദിവസത്തേക്ക് ഇനി ബാങ്ക് സേവനങ്ങള്‍ മുടങ്ങും. ഇന്നത്തെ സമരത്തിന് പിന്നാലെ നാളെ നാലാം ശനിയാഴ്ചയും 23 ഞായറാഴ്ചയും ബാങ്കുകള്‍ക്ക് പൊതു അവധിയാണ്. ഡിസംബര്‍ 21 മുതല്‍ 26 വരെയുള്ള ദിവസങ്ങളില്‍ 24 ന് മാത്രമാണ് ബാങ്കുകള്‍ തടസമില്ലാതെ പ്രവര്‍ത്തിക്കുക.

25 ക്രിസ്തുമസ് ദിനമായതിനാല്‍ അന്നും ബാങ്കുകള്‍ അവധി ആയിരിക്കും. ഡിസംബര്‍ 26 ന് ബാങ്കിങ് മേഖലയിലെ മുഴുവന്‍ സംഘടനകളും ഉള്‍പ്പെട്ട യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിലെ എല്ലാ ജീവനക്കാരും പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസവും ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടും.

തുടര്‍ച്ചയായി ബാങ്കുകള്‍ അവധി ആയിരിക്കുന്നതിനാല്‍ എടിഎമ്മുകളില്‍ ആവശ്യത്തിന് പണം ദൗര്‍ലഭ്യത്തിന് സാധ്യതയുണ്ട്. ഒരാഴ്ചയോളം അത്യാവശ്യ ഇടപാടുകള്‍ നടത്താനാകാതെ ഉപഭോക്താക്കളും വലയും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top