മിനിമം ബാലന്‍സിന്റെ പേരില്‍ ഉപഭോക്താക്കളെ കൊള്ളയടിച്ച് ഒരു വര്‍ഷം കൊണ്ട് ബാങ്കുകള്‍ നേടിയത് അയ്യായിരം കോടിയോളം രൂപ. 2017-18ല്‍ 4989.55 കോടി രൂപയാണ് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്താത്തതിന്റെ പേരില്‍ ഉപഭോക്താക്കളില്‍ നിന്ന് ബാങ്കുകള്‍ പിഴയായി ഈടാക്കിയത്. രാജ്യത്തെ 21 പൊതുമേഖലാ ബാങ്കുകള്‍ മാത്രം ഇടപാടുകാരില്‍നിന്ന് ഈടാക്കിയത് 3550.99 കോടി രൂപയാണ്.
ഏറ്റവും കൂടുതല്‍ തുക ഈടാക്കി ഉപഭോക്താക്കളെ പിഴിഞ്ഞിരിക്കുന്നത് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ്. 2433.87 കോടി രൂപയാണ് മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ എസ്ബിഐ ഉപഭോക്താക്കളില്‍ നിന്നും ഈടാക്കിയത്. 210.76 കോടിരൂപ നേടിയ പഞ്ചാബ് നാഷണല്‍ ബാങ്കാണ് രണ്ടാം സ്ഥാനത്ത. 173.92, 118.11 കോടിരൂപയുമാണ് യഥാക്രമം സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയും കാനറാ ബാങ്കും നേടിയിരിക്കുന്നത്. എച്ച്ഡിഎഫ്സി 590.84 കോടിരൂപയും ആക്സിസ് ബാങ്ക് 530.12 കോടിരൂപയും ഐസിഐസിഐ 317.6 കോടി രൂപയും അക്കൗണ്ട് ഉടമകളില്‍ നിന്നും ഈടാക്കിയത്.