ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളുടെ നാലാംപാദ സാമ്പത്തിക വര്‍ഷ ഫലങ്ങള്‍ നഷ്ടത്തിന്റെ വ്യാപ്തി വര്‍ധിക്കുകയാണ്. കാനറബാങ്ക്, അലഹാബാദ് ബാങ്ക്, ദീനാ ബാങ്ക്, യൂക്കോ ബാങ്ക് എന്നീ പ്രമുഖ പൊതുമേഖല ബാങ്കുകളുടെ മൊത്തം നഷ്ടം 11729 കോടി രൂപയാണ്.
ഏറ്റവുമധികം നഷ്ടം വരുത്തിയത് ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള കാനറ ബാങ്കാണ്. നഷ്ടം 4860 കോടി രൂപയാണ്.
അലഹബാദ് ബാങ്കിന്റെ നഷ്ടം 3510 കോടി രൂപയാണ്. യൂക്കോ ബാങ്ക് 2134 കോടി രൂപ നഷ്ടം വരുത്തി.
മറ്റ് ബാങ്കുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചെറിയ ബാങ്കായ ദേനാ ബാങ്കിന്റെ നഷ്ടം 1225 കോടി രൂപയാണ്.
വന്‍കിട ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ നാലാംപാദ ഫലങ്ങള്‍ ഈ അടുത്ത ദിവസങ്ങളില്‍ പുറത്ത് വരും. വന്‍ നഷ്ടത്തിന്റെ കണക്കുകള്‍ തന്നെയാവും മിക്ക വന്‍കിട പൊതുമേഖലാ ബാങ്കുകളും പുറത്ത് വിടുക.
കിട്ടാക്കടം (നോണ്‍ പെര്ഫോര്മിംഗ് അസറ്റ് ) പെരുകുന്നതാണ് ബാങ്കുകളുടെ നഷ്ടം ഇത്രയധികം വര്‍ധിക്കാനുള്ള പ്രധാന കാരണം.