ആരെയാണെന്ന് അറിയില്ലെങ്കിലും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് വീണ്ടും വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. വാര്‍ത്ത വ്യാജമല്ല. വാര്‍ത്താ സമ്മേളനത്തില്‍ പുടിന് തന്നെയാണ് തന്റെ രണ്ടാം വിവാഹ വാര്‍ത്ത വെളിപ്പെടുത്തിയത്.
ഒരു റഷ്യന്‍ രഹസ്യം പോലെ വധു ആരാണെന്ന് മാത്രം പുടിന് പരാമര്‍ശിച്ചിട്ടില്ല. തികഞ്ഞ സസ്പെന്‍സ് ഇക്കാര്യത്തിലും അദ്ദേഹം നിലനിര്‍ത്തുകയാണ്. അദ്ദേഹവുമായി ബന്ധപ്പെടുന്ന പല സുന്ദരിമാരുടേയും പേരുകള്‍ മാധ്യമങ്ങള്‍ പുറത്ത് പറയുന്നുണ്ടെങ്കിലും പുടിന് അതൊന്നും സ്ഥിരീകരിച്ചിട്ടില്ല.
മുപ്പത് കൊല്ലത്തെ ലൂഡ്മിയയുമായുള്ള വിവാഹ ബന്ധത്തിന് ശേഷം 2013ലാണ് പുടിന് വിവാഹ മോചനം നേടിയത്. പിന്നീട് ചില കാമുകിമാരുടെ പേരുകള്‍ ഒക്കെ കേട്ടെങ്കിലും പുടിന് മറ്റുചില അമേരിക്കന്‍ പ്രസിഡന്റുമാരെപ്പോലെ പേരുദോഷമൊന്നും കേള്‍പ്പിച്ചിരുന്നില്ല.