Breaking News

ട്രംപ്-പുടിന്‍ ഉച്ചകോടി പുതിയ കാല്‍വെയ്പ്പ്; കാല്‍പ്പന്ത് സമ്മാനം മകന് നല്‍കും

മോസ്‌കോയില്‍ നടന്ന ലോകകപ്പ് ഫുട്‌ബോളിനായി ഉപയോഗിച്ച പന്ത് വ്‌ളാഡിമിര്‍ പുടിന്‍ ഡൊണാള്‍ഡ് ട്രംപിന് സ്‌നേഹസമ്മാനമായി നല്‍കിയപ്പോള്‍ അമേരിക്കയും റഷ്യയുമായി നിലനിന്നിരുന്ന സംഘര്‍ഷത്തിന് അയവ് വന്നു. ഹെല്‍സങ്കിയില്‍ നടന്ന അമേരിക്ക- റഷ്യ ഉച്ചകോടിയുടെ പരിണിത ഫലമെന്താവുമെന്ന് ഉറ്റുനോക്കിയിരുന്ന ലോക നയതന്ത്രസമൂഹത്തിനും ആശ്വാസത്തിന് വകനല്‍കുന്നതായിരുന്നു ഇരുരാഷ്ട്രതലവന്മാരുടെയും സമീപനം.

റഷ്യയുമായി ബന്ധം ശക്തിപ്പെടുത്താനും ട്രംപ് തെരഞ്ഞെടുപ്പില്‍ ജയിക്കണമെന്നും ആഗ്രഹിച്ചിരുന്നതായി പുടിന്‍ പറഞ്ഞു. യുഎസ് തെരഞ്ഞെടുപ്പില്‍ ഇടപെട്ടതായി കുറ്റം ചുമത്തപ്പെട്ട റഷ്യക്കാരെക്കുറിച്ച് റഷ്യന്‍ സര്‍ക്കാര്‍ തന്നെ അന്വേഷിക്കാന്‍ തയ്യാറാണെന്നും പകരം റഷ്യക്കെതിരെ പ്രവര്‍ത്തിച്ച അമേരിക്കക്കാരേക്കുറിച്ച് ട്രംപിന്റെ സര്‍ക്കാര്‍ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പൊതുവേ ഉച്ചകോടിയെക്കുറിച്ച് തികഞ്ഞ ആത്മവിശ്വാസം പ്രകടമാക്കിയ ട്രംപ് റഷ്യ-അമേരിക്ക ബന്ധം ഉച്ചകോടിക്ക് ശേഷം ദൃഡമാക്കുമെന്ന് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. തനിക്ക് സമ്മാനമായി ലഭിച്ച ലോകകപ്പ് ഫുട്‌ബോള്‍ കളിയാരാധകനായ മകന് സമ്മാനിക്കുമെന്ന് സ്വതസിദ്ധമായ നര്‍മ്മം കലര്‍ത്തി ട്രംപ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top