എങ്ങനെയാവും ട്രംപ് – പുടിന് ഉച്ചകോടിയെന്ന് ലോകം ഉറ്റുനോക്കുകയാണ്. ഉച്ചകോടിയുടെ സ്വഭാവം തന്നെയാണ് എല്ലാവരിലും ആശങ്കയുണര്‍ത്തുന്നത്.
ഫിന്‍ലന്റിന്റെ തലസ്ഥാനമായ ഹെല്സങ്കിയിലാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും ഇന്ന് കൂടിക്കാഴ്ച നടത്തുന്നത്.
ഉച്ചകോടിക്ക് ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് ഇരു രാഷ്ട്രത്തലവന്മാരും ചര്‍ച്ച ചെയ്യുമെങ്കിലും വ്യക്തമായ അജണ്ടയില്ല. ഇത് മാത്രമല്ല ഉദ്യോഗസ്ഥ സംഘത്തേയും സഹായികളേയും പൂര്‍ണമായി ഒഴിവാക്കിയാണി ട്രംപ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.
മോശമായതൊന്നും ഉണ്ടാവില്ലെന്നും ചിലപ്പോള്‍ ചില നല്ല കാര്യങ്ങള്‍ സംഭവിക്കാമെന്നുമാണ് ട്രംപ് ഒഴുക്കന്‍ മട്ടില്‍ പറയുന്നത്.
യുഎസിന്റെ പ്രഖ്യാപിത വിദേശ നയങ്ങളില്‍ നിന്ന് ട്രംപ് വ്യതിചലിക്കുമോ എന്ന ആശങ്കയിലാണ് നയതന്ത്ര വിദഗ്ധര്‍. ഇരു നേതാക്കളും ഇതിന് മുമ്പ് കണ്ടിട്ടുണ്ടെങ്കിലും വിപുലമായ രീതിയില്‍ ഇത്തരമൊരു ഉച്ചകോടി ഇതാദ്യമായാണ്.