Kerala

18 വയസിന് താഴെയുള്ളവര്‍ വനിതാ മതിലില്‍ വേണ്ട; ഹൈക്കോടതി

കൊച്ചി: പതിനെട്ട് വയസ് തികയാത്തവരെ വനിതാ മതിലില്‍ നിന്ന് ഒഴിവാക്കണമെന്ന് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

പുതുവര്‍ഷദിനത്തില്‍ നടക്കുന്ന വനിതാ മതിലില്‍ ജീവനക്കാരെ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കില്ലെന്ന് വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. പങ്കെടുത്തില്ലെങ്കില്‍ ശിക്ഷാനടപടി ഉണ്ടാവില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

സ്ത്രീകള്‍ക്കെതിരെ അതിക്രമം തടയുന്നതിനായി 50കോടി രൂപ ബജറ്റിലുണ്ട്. സാമ്പത്തികവര്‍ഷം അവസാനിക്കുംമുമ്പ് ഈ പണം ചെലവഴിക്കണമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top