Kerala

ആള്‍കൂട്ടം നോക്കിനിന്നു; അപകടത്തില്‍പ്പെട്ട് റോഡില്‍ക്കിടന്ന 2 യുവാക്കളുടെ ജീവന്‍ രക്ഷിച്ച് വീട്ടമ്മ

ചാരുംമൂട്: പന്തളം മാവേലിക്കര റോഡില്‍ വാഹനാപകടത്തില്‍പ്പെട്ട് ഗുരുതര പരുക്കേറ്റ ഇടപ്പോണ്‍ സ്വദേശികളായ പ്രദീപിന്റേയും പ്രകാശന്റേയും ജീവന്‍ ഇന്ന് നിലനില്‍ക്കുന്നുണ്ടെങ്കില്‍ അവര്‍ വീട്ടമ്മയായ ഗീത സന്തോഷ് (44) നോട് കടപ്പെട്ടിരിക്കുന്നു.

കാരണം വേറൊന്നുമല്ല, അപകടത്തില്‍പ്പെട്ട് ബോധരഹിതരായി നടുറോഡില്‍ കിടന്ന അവരെ ആള്‍ക്കൂട്ടം നോക്കി നിന്നപ്പോള്‍ ഗീതയുടെ സമയോചിത ഇടപെടലാണ് യുവാക്കള്‍ക്ക് രക്ഷയായത്.

ബന്ധുവിന്റെ മകനെ സ്‌കൂളില്‍ അയച്ച ശേഷം മകനുമായി കാര്‍ ഡ്രൈവ് ചെയ്തു വീട്ടിലേക്കു മടങ്ങവേ ആള്‍ക്കൂട്ടം കണ്ടാണ് ഗീത വണ്ടി നിര്‍ത്തിയത്. തലയ്ക്കു പരുക്കേറ്റ് രക്തം വാര്‍ന്ന അവസ്ഥയിലായിരുന്നു യുവാക്കള്‍. ഒട്ടേറപ്പേര്‍ കാഴ്ചക്കാരായി മാത്രം നില്‍ക്കവെ, ഗീത ഇവരെ വേഗം ആശുപത്രിയില്‍ എത്തിച്ചു. ബന്ധുക്കളെ വിവരമറിച്ചു.

ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഉറപ്പാക്കിയിട്ടാണ് ഗീത മടങ്ങിയത്. ഇടപ്പോണ്‍ സംഗീതയില്‍ എസ്.സന്തോഷിന്റെ ഭാര്യയാണ് ഗീത.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top