Latest News

കെ.എം.ഷാജിയെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി വീണ്ടും ഹൈക്കോടതി ഉത്തരവ്

കെ.എം.ഷാജിയെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി വീണ്ടും ഹൈക്കോടതി ഉത്തരവ്. അഴീക്കോട് മണ്ഡലത്തില്‍ നിന്നുള്ള സിപിഐഎം പ്രവര്‍ത്തകന്‍ ബാലന്‍ നല്‍കിയ ഹര്‍ജിയിലാണ് രണ്ടാം ഉത്തരവ്. ആദ്യ ഉത്തരവ് പോലെ തന്നെ ആറുവര്‍ഷത്തേക്കാണ് കെ.എം.ഷാജിയുടെ അയോഗ്യത.

അതേസമയം, ആദ്യ ഹര്‍ജിയിലെ വാദത്തിനിടെ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ച് വളപട്ടണത്തെ മുന്‍ എസ് ഐക്കെതിരെ കെ.എം.ഷാജി നല്‍കിയ ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും. അയോഗ്യത കല്‍പിക്കാന്‍ ഇടയായ വര്‍ഗീയ പരാമര്‍ശമുള്ള നോട്ടീസ് യുഡിഎഫ് കേന്ദ്രത്തില്‍ നിന്ന് പിടിച്ചെടുത്തു എന്നായിരുന്നു എസ്ഐയുടെ മൊഴി. എന്നാല്‍, പിറ്റേന്ന് സിപിഐഎം പ്രവര്‍ത്തകന്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് നല്‍കിയതാണെന്ന് കാണിക്കുന്ന രേഖ സഹിതമാണ് ഷാജിയുടെ ഹര്‍ജി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top