Latest News

റനില്‍ വിക്രമസിംഗെ വീണ്ടും ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു

കൊളംബോ: റനില്‍ വിക്രമസിംഗെ വീണ്ടും ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു. റനില്‍ വീണ്ടും അധികാരത്തില്‍ വന്നത് ഇന്ത്യ സ്വാഗതം ചെയ്തു. ശ്രീലങ്കന്‍ ജനാധിപത്യത്തിന്റെ ചെറുത്ത് നില്‍പ്പ് ശേഷി വ്യക്തമാക്കുന്നതാണിതെന്ന് ഇന്ത്യ പ്രതികരിച്ചു.

ഏറെനാളത്തെ രാഷ്ട്രിയ അനിശ്ചിതത്വത്തിനൊടുവിലാണ് റനില്‍ വിക്രമസിംഗെ വീണ്ടും ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി സ്ഥാനമേറ്റത്. ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ സാന്നിധ്യത്തില്‍ വിക്രമെസിംഗെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചൊല്ലിയതായി ഡെയ്ലി മിറര്‍ ശ്രീലങ്ക റിപ്പോര്‍ട്ടു ചെയ്തു.

ഒക്ടോബര്‍ 26ന് വിക്രമസിംഗയെ പുറത്താക്കി മഹിന്ദ രാജപക്സയെ ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി സിരിസേന നിയോഗിച്ചിരുന്നു. റെനില്‍ വിക്രമസിംഗെയ്ക്കുള്ള പിന്തുണ യുപിഎഫ്എ പിന്‍വലിച്ചതോടെയാണ് പ്രസിഡന്റ് മൈത്രിപാല സിരിസേന രാജപക്സയെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത്. എന്നാല്‍ പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ രാജ്പക്സെയ്ക്ക് കഴിയാതെ വന്നതോടെ ശ്രീലങ്കയില്‍ രാഷ്ട്രീയം അനിശ്ചിതത്വം തുടര്‍ന്നു.

ശ്രീലങ്കയില്‍ പുറത്താക്കപ്പെട്ട പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗയെ ഒരിക്കലും അധികാരത്തില്‍ വീണ്ടും നിയമിക്കില്ലെന്ന് പ്രസിഡന്റ് മൈത്രിപാല സിരിസേന പറഞ്ഞിരുന്നു. മോശം ഭരണവും അഴിമതിയും ആരോപിച്ചായിരുന്നു വിക്രമസിംഗയെ പ്രധാനമന്ത്രി സ്ഥാനത്തു നിന്നും പുറത്താക്കിയത്. 2015 ലാണ് വിക്രംസിംഗിന്റെ നേതൃത്വത്തിലുള്ള ഐക്യമുന്നണി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top