കൊച്ചി പനമ്പള്ളി നഗറിലെ ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പിനു പിന്നില്‍ രവി പൂജാര തന്നെയാണെന്ന് സ്ഥാപനത്തിന്റെ ഉടമയും നടിയുമായ ലീനാ മരിയ പോള്‍. തനിക്കെതിരെ മാധ്യമങ്ങളില്‍ ഇപ്പോള്‍ നടക്കുന്നത് കുപ്രചാരണങ്ങളാണെന്നും ലീന പറഞ്ഞു.
മുമ്പ് രണ്ട് തവണ രവി പൂജാര തന്നെ ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് ലീന മരിയാ പോള്‍ പറഞ്ഞു. ആദ്യം അഞ്ച് കോടി രൂപയും പിന്നീട് 25 കോടി രൂപയും ആവശ്യപ്പെട്ടു. ബോളിവുഡില്‍ രവി നടത്തിയ ഇടപെടലുകളുടെ പേരിലാണ് പണം ആവശ്യപ്പെട്ടിരുന്നത്. കൊച്ചിയിലെത്തി പോലീസിനെ കണ്ട് ഈ വിവരങ്ങളെല്ലാം അറിയിക്കുമെന്നും ലീല മരിയ പോള്‍ പറഞ്ഞു.
എന്നാല്‍ സുദേഷ് ചന്ദ്രശേഖരന് ഉള്‍പെട്ട ഹവാല ഇടപാടുകളിലേക്കാണ് ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ് സംബന്ധിച്ച അന്വേഷണം നീങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മുംബൈ അധോലോകനായകന്‍ രവി പൂജാരയുടെ പേര് ആരോപിക്കുന്നത് അന്വേഷണം വഴിതെറ്റിക്കാന്‍ ആണെന്നുമാണ് പോലീസ് പറയുന്നത്.