ലൈംഗികാരോപണ വിധേയനായ പി.കെ.ശശിയെ വെള്ളപൂശിയും പരാതി നല്കിയ പെണ്‍കുട്ടിയെ കുറ്റപ്പെടുത്തിയും സി.പി.എം അന്വേഷണകമ്മീഷന് റിപ്പോര്‍ട്ട്.
മണ്ണാര്‍ക്കാട് പാര്‍ട്ടി ഓഫീസില്‍ വച്ച് ശശി മോശമായി പെരുമാറിയിട്ടില്ലെന്നും അപമര്യാദയായി പെരുമാറിയതിന് ദൃക്സാക്ഷികളില്ലെന്നുമാണ് കേന്ദ്രകമ്മിറ്റി അംഗങ്ങളായ എ.കെ. ബാലന്റെയും പി.കെ.ശ്രീമതിയുടെയും കണ്ടെത്തല്‍.
പെണ്‍കുട്ടികളോട് ഇടപെടേണ്ട രീതിയില്‍ ശശിയുടെ ഭാഗത്ത് നിന്നുണ്ടായ ജാഗ്രതക്കുറവ് പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചതെന്ന് ജില്ലാകമ്മിറ്റികള്‍ക്ക് കൈമാറിയ കുറിപ്പില്‍ വ്യക്തമാക്കുന്നു.
തിരക്കുള്ള സമയത്ത് പാര്‍ട്ടി ഓഫീസില്‍ ശശി അപമര്യാദയായി പെരുമാറുമെന്ന് കരുതാനാകില്ലെന്നും ശശിയുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് പരാതിവന്നതെന്നും പരാതി സ്വമേധയാ നല്‍കിയതെന്ന് കരുതാനാകില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.