തിരുവനന്തപുരം: ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി.കെ.ശശി ലൈംഗികാതിക്രമം നടത്തിയിട്ടില്ലെന്നും ഫോണിലൂടെ മോശമായി സംസാരിച്ചതാണ് നടപടി എടുക്കാവുന്ന കാരണമെന്നും അന്വേഷണകമ്മിഷന് റിപ്പോര്‍ട്ട്.
ശശിക്കെതിരായ പീഡനപരാതിയെ ചൊല്ലി കമ്മിഷനില്‍ തര്‍ക്കമുണ്ടായി. പരാതി വിഭാഗീയതയുടെ ഭാഗമാണെന്നു മന്ത്രി എ.കെ.ബാലന് വാദിച്ചപ്പോള്‍ പി.കെ.ശ്രീമതി ഇതിനെ എതിര്‍ത്തു.
അതേസമയം, ശശിക്കെതിരെ കടുത്ത അച്ചടക്ക നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു മുന്‍മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്കു കത്തു നല്‍കിയിട്ടുണ്ട്.
ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി.കെ ശശിക്കെതിരെ ഇന്ന് ചേരുന്ന സിപിഎം സംസ്ഥാനകമ്മിറ്റി നടപടി എടുത്തേക്കുമെന്ന് സൂചന. ശശിക്കെതിരായ നടപടി തരംതാഴ്ത്തലില്‍ ഒതുങ്ങാനാണ് സാധ്യത.പരാതി പുറത്ത് വന്നതിലെ ഗൂഢാലോചന ആരോപിച്ച് പി.കെ ശശി നല്കിയ പരാതിയിലും ഇന്ന് നടപടിയുണ്ടായേക്കും.