Breaking News

പീഡന പരാതിയില്‍ പികെ ശശിയെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു

ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിയെ പാര്‍ട്ടി ആറ് മാസത്തേക്ക് സ്‌പെന്‍ഡ് ചെയ്തു. പികെ ശശിക്കെതിരായ ലൈംഗീക പീഡന പരാതിയിലാണ് പാര്‍ട്ടി നടപടി. ഇന്നു ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയാണ് നടപടി സ്വീകരിച്ചത്. പി.കെ ശ്രീമതി, എകെ ബാലന്‍ എന്നിലരടങ്ങിയ അന്വേഷണക്കമ്മീഷന്‍ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ശശിയെ സസ്‌പെന്‍ഡ് ചെയ്തത്.

പി.കെ.ശശി ലൈംഗികാതിക്രമം നടത്തിയിട്ടില്ലെന്നും ഫോണിലൂടെ മോശമായി സംസാരിച്ചതാണ് നടപടി എടുക്കാവുന്ന കാരണമെന്നുമാണ് അന്വേഷണകമ്മിഷന്‍ റിപ്പോര്‍ട്ട്. ശശിക്കെതിരായ പീഡനപരാതിയെ ചൊല്ലി കമ്മിഷനില്‍ തര്‍ക്കമുണ്ടായി. പരാതി വിഭാഗീയതയുടെ ഭാഗമാണെന്നു മന്ത്രി എ.കെ.ബാലന്‍ വദിച്ചപ്പോള്‍ പി.കെ.ശ്രീമതി ഇതിനെ എതിര്‍ത്തു. ഇതിനെ തുടര്‍ന്നാണ് സിപിഎം സംസ്ഥാന കമ്മിറ്റി ശശിയെ സസ്പന്‍ഡ് ചെയ്തത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top