തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഡല്‍ഹിക്കെതിരായ നിര്‍ണായക പോരാട്ടത്തില്‍ ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളത്തിന് ആദ്യവിക്കറ്റ് നഷ്ടമായി. ഓപ്പണര്‍ വി.എ.ജഗദീഷിന്റെ വിക്കറ്റാണ് നഷ്ടമായത്. സ്കോര്‍ ബോര്‍ഡ് തുറക്കും മുന്‍പേ ജഗദീഷിനെ അകാശ് സുഡാന് ക്ലീന്‍ ബൗള്‍ഡ് ചെയ്തു. ടോസ് നേടിയ കേരളം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
ഓപ്പണിംഗിലും പതിനൊന്നംഗ അടിമുടി മാറ്റം വരുത്തിയാണ് കേരളം കളത്തിലിറങ്ങിയിരിക്കുന്നത്. കെ.ബി.അരുണ്‍ കാര്‍ത്തിക്കിന് പകരം അണ്ടര്‍ 19 ടീമിലെ ശ്രദ്ധേയനായ വത്സല്‍ ഗോവിന്ദിനെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തി. അക്ഷയ് കെ.സിക്ക് പകരം വിനൂപ് മനോഹരനെയും കേരളം ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജഗദീഷ്-പി.രാഹുല്‍ സഖ്യമാണ് ഇന്ന് ഇന്നിംഗ്സ് തുടങ്ങിയത്.