കമല്‍നാഥ് മധ്യപ്രദേശ് മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കും. കോണ്‍ഗ്രസ് ഇക്കാര്യം സ്ഥിരീകരിച്ചു. എന്നാല്‍ രാജസ്ഥാനിലും ഛത്തീസ്ഗഡിലും ആരാകും മുഖ്യമന്ത്രി എന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ തുടരുകയാണ്.
ഛത്തീസ്ഗഡിലെ മുഖ്യമന്ത്രി ആരാണെന്ന് നാളെ തീരുമാനമായേക്കും. എന്നാല്‍ രാജസ്ഥാനില്‍ ആരായിരിക്കും മുഖ്യമന്ത്രി എന്നതിനെക്കുറിച്ചുള്ള അനിശ്ചിതത്വം തുടരുകയാണ്.
നേരത്തെ അശോക് ഗെഹ്ലോട്ട് ആയിരിക്കും മുഖ്യമന്ത്രി എന്ന അഭ്യൂഹങ്ങള്‍ പുറപ്പെട്ടപ്പോള്‍ സച്ചിന് പൈലറ്റിന്റെ അണികള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഛത്തീസ്ഗഡില്‍ ഭൂപേഷ് ബാഗേല്‍, ടി.എസ്.സിങ് ദിയോ, തംരദ്ധ്വാജ് സാഹു എന്നിവരുടെ പേരുകളാണ് ഉയരുന്നത്.