Breaking News

കെ വി തോമസിനെ മാറ്റി,കൊടിക്കുന്നില്‍ സുരേഷ്, പി.ടി. തോമസ്, ടി. സിദ്ദിഖ് പുതിയ വര്‍ക്കിം​ഗ് പ്രസിഡന്റുമാര്‍

ന്യൂഡല്‍ഹി: കെ.പി.സി.സി വര്‍ക്കിം​ഗ് പ്രസിഡന്റുമാരായി മൂന്നു പേരെ നിയോ​ഗിച്ച്‌ എ.ഐ.സി.സി. കൊടിക്കുന്നില്‍ സുരേഷ്, പി.ടി. തോമസ്, ടി. സിദ്ദിഖ് എന്നിവരാണ് പുതിയ വര്‍ക്കിം​ഗ് പ്രസിഡന്റുമാര്‍. അതേസമയം കെ.വി. തോമസിനെ ആ സ്ഥാനത്തുനിന്നും ഒഴിവാക്കി.

മുന്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍, മുന്‍ വര്‍ക്കിം​ഗ് പ്രസിഡന്റ് കെ.വി. തോമസ് എന്നിവരുടെ പ്രവര്‍ത്തനങ്ങളെ എ.ഐ.സി.സി അഭിനന്ദിച്ചു. വര്‍ക്കിം​ഗ് പ്രസിഡന്റുമാരുടെ പേരുകള്‍ അറിയിച്ചുകൊണ്ടുളള വാര്‍ത്താക്കുറിപ്പില്‍ എ.ഐ.സി.സി അഭിനന്ദനം അറിയിക്കുകയും ഇരുവരുടേയും പേരുകള്‍ പ്രത്യേകം പരാമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്.

പാര്‍ട്ടിക്കുളളിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാ​ഗമായാണ് കെ.വി.തോമസിനെ നേരത്തെ വര്‍ക്കിം​ഗ് പ്രസിഡന്റായി നിയോ​ഗിച്ചത്. എന്നാല്‍ പുതിയ പട്ടികയില്‍ അദ്ദേഹത്തെ ഒഴിവാക്കി. തോമസിനെ യു.ഡി.എഫ് കണ്‍വീനറാക്കാന്‍ ആലോചനകളുണ്ടായിരുന്നു. എന്നാല്‍, താത്പര്യമില്ലെന്ന് അദ്ദേഹം അറിയിച്ചു എന്നാണ് വിവരം.

 

കെ.പി.സി.സി അദ്ധ്യക്ഷനാകാന്‍ താന്‍ യോ​ഗ്യനാണെന്ന കൊടിക്കുന്നിലിന്റെ പരാമര്‍ശം നേരത്തെ ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. അദ്ദേഹത്തിന്റെ പേര് കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരി​ഗണിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ കെ. സുധാകരനെ ആ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top