Breaking News

കേന്ദ്രത്തിന് ക്ലീന്‍ചിറ്റ്; റഫാല്‍ ഹര്‍ജി സുപ്രിംകോടതി തളളി

റഫാല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കാരിന് ആശ്വാസം. റഫാലില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സുപ്രിംകോടതി ഉത്തരവിട്ടു. ദേശിയ സുരക്ഷ വിഷയങ്ങളില്‍ കോടതിയുടെ ഇടപെടല്‍ ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി. വിമാനങ്ങളുടെ ഗുണനിലവാരത്തില്‍ സംശയമില്ലെന്നറിയിച്ച കോടതി വിമാനങ്ങളുടെ എണ്ണം സംബന്ധിച്ച കേന്ദ്രതീരുമാനത്തെ ശരിവയ്ക്കുകയും ചെയ്തു. റഫാല്‍ ഇടപാടിലെ നടപടികള്‍ ശരിയാണെന്ന് കോടതി വിലയിരുത്തി. റഫാല്‍ ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണങ്ങള്‍ തളളിയ സുപ്രിം കോടതി സര്‍ക്കാര്‍ പക്ഷപാതപരമായി പ്രവര്‍ത്തിച്ചതിന് തെളിവില്ലെന്നും വിലയിരുത്തി.

റഫാല്‍ ഇടപാട് അന്വേഷിക്കണമെന്ന പൊതുതാല്‍പര്യഹര്‍ജികളിലാണ് സുപ്രീംകോടതിയുടെ വിധി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. വില താരതമ്യം ചെയ്യുക കോടതിയുടെ ഉത്തരവാദിത്തമല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top