രാജ്യത്തെ ഭീതിയിലാഴ്ത്തിയ മുംബൈ ഭീകരാക്രമണം ആസ്പദമാക്കി ഒരുങ്ങുന്ന ‘ഹോട്ടല്‍ മുംബൈ’യുടെ ട്രെയിലറിന് വന്‍ സ്വീകാര്യത. രണ്ട് ദിവസം മുന്‍പ് റിലീസ് ചെയ്ത ട്രെയിലര്‍ ആയിരക്കണക്കിന് പേരാണ് സോഷ്യല്‍ മീഡിയ വഴി ഷെയര്‍ ചെയ്യുന്നത്.
ആസ്ട്രേലിയന്‍ സംവിധായകനായ ആന്റണി മരാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദേവ് പട്ടേല്‍, അനുപം ഖേര്‍, ആര്‍മി ഹാമെര് തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ടൊറന്റൊ രാജ്യാന്തര മേളയില്‍ ചിത്രത്തിന്റെ പ്രീമിയര്‍ നടന്നിരുന്നു. മാര്‍ച്ച് 2019നാണ് ചിത്രത്തിന്റെ റിലീസ്.