മലയാളികളെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി നമ്മെ വിട്ട് പിരിഞ്ഞ സംഗീതജ്ഞന് ബാലഭാസ്കറിന്റെ ഈണങ്ങള്‍ പുനരാവിഷ്കരിച്ച് സുഹൃത്തുക്കള്‍. ബാലഭാസ്കര്‍ രൂപം നല്കിയ ബിഗ് ബാന്റാണ് അദ്ദേഹത്തിന്റെ ഈണങ്ങള്‍ വീണ്ടും പാടിയത്. അഭിജിത്ത്, സജീവ് സ്റ്റാന്‍ലി, പ്രശാന്ത് എന്നിവരാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്.
ബാലുവിന്റെ സുഹൃത്തും ബിഗ് ബാന്റിലെ പ്രധാന ഗാനരചയിതാവുമായ ജോയ് തമലം എഴുതിയ ‘ബാലഭാസ്കര്‍: സൗഹൃദം, പ്രണയം, സംഗീതം’ എന്ന പുസ്തകം അന്താരാഷ്ട്ര ചലച്ചിത്രമേളയോടനുബന്ധിച്ച് പ്രകാശനം ചെയ്തു.