ബ്രഹ്മാണ്ഡചിത്രം ബാഹുബലിക്ക് ശേഷം എസ്.എസ് രാജമൗലി ഒരുക്കുന്ന അടുത്ത ചിത്രത്തിന്റെ വിശേഷങ്ങള്‍ അറിയാം. ഇന്ത്യന്‍ സിനിമലോകം ഇരുകൈയ്യും നീട്ടി സ്വീകരിച്ച ബാഹുബലിക്ക് ശേഷം രാജമൗലി ചിത്രത്തിനായി കാത്തിരിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത.
എസ്.എസ് രാജമൌലിയുടെ പുതിയ ചിത്രത്തിന്റെ പൂജ നടത്തി. ചിരഞ്ജീവി, സംവിധായകന് കെ രാഘവേന്ദ്ര റാവു, പ്രഭാസ്, റാണ ദഗ്ഗുബതി, കൊരടാല ശിവ, വംശി തുടങ്ങി ഒട്ടേറെ പേര് ചടങ്ങില്‍ പങ്കെടുത്തു.
300 കോടി രൂപ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ തെലുങ്ക് നടന്മാരായ ജൂനിയര്‍ എന്‍ടിആറും രാംചരണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സഹോദരങ്ങളായിട്ടാണ് ഇവര്‍ അഭിനയിക്കുക. ചിത്രം 2020ല്‍ റിലീസ് ചെയ്യുമെന്നാണ് സൂചന.