Kerala

ഇന്ത്യയുടെ ഹൃദയഭൂമിയിലേക്കുള്ള തിരിച്ചുവരവെന്ന് ചെന്നിത്തല; പ്രതിപക്ഷ ഐക്യം ശക്തിപ്പെടുന്നതിന്റെ തെളിവെന്ന് ഉമ്മന്‍ചാണ്ടി

ഇന്ത്യയുടെ ഹൃദയഭൂമിയിലേക്കുള്ള തിരിച്ചുവരവാണ് കോണ്‍ഗ്രസ് വിജയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അധികാരം ഉറപ്പിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. കോണ്‍ഗ്രസ് വസന്തകാലത്തിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ മോദി മുക്തഭാരതം വരുന്നതിന്റെ സൂചനയാണിത്. മതേതര ശക്തികളെ ഒരുമിച്ച് നിര്‍ത്തി ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുമെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ ശക്തമായ തിരിച്ചുവരവിന്റെ തുടക്കമാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ ഐക്യത്തിന്റെ സാധ്യത വര്‍ധിച്ചിരിക്കുകയാണ്. പ്രതിപക്ഷ ഐക്യം ശക്തിപ്പെടുന്നതിന്റെ തെളിവാണിതെന്നും തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം കൂട്ടുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top