Latest News

ഗജ ചുഴലിക്കാറ്റ്; തമിഴ്‌നാട് ആവശ്യപ്പെട്ടത് 15,000 കോടി, കേന്ദ്രം നല്‍കിയത് 353.7 കോടി

ചെന്നൈ: ഗജ ചുഴലിക്കാറ്റില്‍ തകര്‍ന്നടിഞ്ഞ തമിഴ്‌നാടിന് കേന്ദ്രസര്‍ക്കാര്‍ 353.7 കോടി രൂപ അനുവദച്ചിച്ചു. ആദ്യഘട്ടസഹായം എന്ന നിലയിലാണ് ഇത്രയും തുക അനുവദിച്ചത്.

15,000 കോടി രൂപ വേണമെന്നാണ് സംസ്ഥാനം ആവശ്യപ്പെട്ടത്. ദുരന്തവ്യാപ്തി വിലയിരുത്തിയ കേന്ദ്രസംഘത്തിന്റെ പൂര്‍ണറിപ്പോര്‍ട്ട് ലഭിച്ച ശേഷം ബാക്കി തുക അനുവദിക്കുന്ന കാര്യം പരിഗണിക്കാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്.

അതേസമയം, ഗജ ചുഴലിക്കാറ്റ് നാശം വിതച്ച് രണ്ടാഴ്ചയിലധികം പിന്നിട്ടിട്ടും തമിഴ്നാട്ടില്‍ ജനങ്ങളുടെ ദുരിതം തുടരുകയാണ്. ദുരിതബാധിതര്‍ക്ക് ആശ്വാസമെത്തിക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സമ്പൂര്‍ണ പരാജയമെന്ന് സ്ഥലം സന്ദര്‍ശിച്ച ദുരിതാശ്വാസ പ്രവര്‍ത്തകര്‍ പറയുന്നു.

തഞ്ചാവൂര്‍ അടക്കമുള്ള ജില്ലകളില്‍ വീടുകള്‍ നഷ്ടപ്പെട്ടവരില്‍ ഭൂരിഭാഗവും തെരുവോരങ്ങളിലാണ് ഇപ്പോഴും കഴിയുന്നത്. തീരദേശ വാസികള്‍ക്ക് ജീവിതമാര്‍ഗമായ മത്സ്യ ബന്ധന ഉപകരണങ്ങളും നഷ്ടപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top