Latest News

ഫ്‌ളോട്ടിംഗ് ട്രെയിനുകള്‍ വരുന്നു..! ഇനി കടലിനടിയിലൂടെ ട്രെയിന്‍ കുതിക്കും

പ്രതീകാത്മക ചിത്രം

ഫ്‌ളോട്ടിംഗ് ട്രെയിനുകള്‍ വരുന്നു, ഇനി കടലിനടിയിലൂടെ ട്രെയിന്‍ കുതിക്കും. പുതിയ ടെക്‌നോളജികള്‍ വികസിപ്പിക്കുന്നതില്‍ മുന്‍പന്തിയിലുള്ള യുഎഇയാണ് ഈ അദ്ഭുത വാഹനവുമായി രംഗത്തെത്തിയിരിക്കുന്നത്. യുഎഇയില്‍ നിന്നും ഇന്ത്യയിലേക്കാണ് കടലിനടിയിലൂടെ റെയില്‍പാത ആലോചിക്കുന്നത്.

അബുദാബിയില്‍ നടന്ന യുഎഇ-ഇന്ത്യ കോണ്‍ക്ലേവിലാണ് പദ്ധതിയുടെ സാധ്യതകളെപ്പറ്റി ചര്‍ച്ച നടന്നത്. ഏകദേശം 2000 കിലോമീറ്റര്‍ നീളം വരുന്ന റെയില്‍പാതയെപ്പറ്റിയുള്ള പഠനം നടത്താനാണ് യുഎഇ ആലോചന.

പദ്ധതി ക്ലിക്കായാല്‍ ഇന്ത്യയില്‍ നിന്നു യുഎഇയിലേക്കു ചരക്കുകള്‍ കൊണ്ടുപോകുന്നതിനും കൊണ്ടു വരുന്നതിനും വ്യാപാര ഇടനാഴി യാഥാര്‍ഥ്യമാകും.

യുഎഇ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ അഡ്‌വൈസര്‍ ബ്യൂറോ ലിമിറ്റഡ് എന്ന കമ്പനിയാണ് സമുദ്രത്തിനടിയിലൂടെയുള്ള റെയില്‍പാത എന്ന ആശയം മുന്നോട്ടുവെച്ചത്. അതിവേഗ പാളത്തിലൂടെ സഞ്ചരിക്കുന്ന അള്‍ട്രാ സ്പീഡ് ഫ്‌ളോട്ടിംഗ് ട്രെയിനുകളായിരിക്കും പരീക്ഷിക്കുക.

വിമാന വേഗമുള്ള ഹൈപ്പര്‍ ലൂപ്പും ഡ്രൈവറില്ലാ വാഹനങ്ങള്‍ക്കും ശേഷമാണ് കടലിനടിയിലൂടെയുള്ള റെയില്‍പാതയ്ക്കായി യുഎഇ തയ്യാറെടുക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top