ചെന്നൈ: സംസ്ഥാന അതിര്‍ത്തിയായ കളിയിക്കാവിളയില്‍ എഎസ്ഐ വില്‍സണെ വെടിവച്ചുകൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പിടിയിലായ തീവ്രവാദികളുമായി ബന്ധമെന്ന് പൊലീസ്. കന്യാകുമാരി സ്വദേശികളായ അബ്ദുള്‍ സമദ്, സയിദ് നവാസ്, ഖ്വാസ മൊയ്നുദീന് എന്നിവരെ ഡല്‍ഹി പൊലീസ് സ്പെഷല്‍ സെല്‍ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കൊപ്പമുള്ള നാലുപേരാണ് എഎസ്ഐയെ കൊലപ്പെടുത്തിയത് എന്നാണ് തമിഴ്നാട് പൊലീസ് വ്യക്തമാക്കുന്നത്. സംഘത്തിലുള്ള രണ്ടുപേരെ തിരിച്ചറിഞ്ഞിരുന്നു. മൂന്നാമന് കന്യാകുമാരി സ്വദേശി സെയ്തലിയാണെന്നും വ്യക്തമായി. സംഘത്തിലെ നാലാമനെക്കുറിച്ച് വിവരമില്ല. അതേസമയം പ്രതികള്‍ക്ക് വേണ്ടി തമിഴ്നാട്ടിലും കേരളത്തിലും തിരച്ചില്‍ തുടരുകയാണ്.
അതേസമയം എഎസ്ഐയെ കൊലപ്പെടുത്തുന്നതിന് മുന്‍പ് പ്രതികള്‍ കുത്തിപരിക്കേല്‍പ്പിച്ചതായി നിഗമനം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ കത്തിക്കൊണ്ട് മുറിവുകള്‍.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)