Business

ഓഹരിവിപണിയില്‍ നേരിയ നേട്ടം

ഓഹരിവിപണി രണ്ട് മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് ക്ലോസ് ചെയ്തത്. സെന്‍സെക്‌സ് 23.89 പോയിന്റ് വര്‍ധിച്ച് 36,194ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 18 പോയിന്റ് ഉയര്‍ന്ന് 10,876.75 ലാണ് വ്യാപാരമവസാനിപ്പിച്ചത്.

റിയാലിറ്റി, ഐടി, ഫാര്‍മ്മ ഓഹരികളുടെ വില വര്‍ദ്ധനയാണ് ഇന്നത്തെ നേരിയ മുന്നേറ്റത്തിന് കാരണമായത്. യെസ് ബാങ്ക്, സിപ്ല, ടെക് മഹീന്ദ്ര, വിപ്രോ, ഡോ റെഡീസ് ലാബ് എന്നീ ഓഹരികളാണ് പ്രധാനമായും നിഫ്റ്റിയില്‍ നേട്ടമുണ്ടാക്കിയത്.

രൂപയുടെ മൂല്യം ഡോളറുമായുളള വിനിമയത്തില്‍ മെച്ചപ്പെട്ടതും ക്രൂഡ് ഓയിലിന്റെ വിലയിടിഞ്ഞതുമാണ് ഓഹരിവിപണിക്ക് അനുഗ്രഹമായത്. ഈ മാസം രൂപ 6.1 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. രാജ്യത്തെ ഏറ്റവും വലിയ ഇറക്കുമതി ചിലവ് വരുന്ന ക്രൂഡിന്റെ വിലയിലാകട്ടെ 20 ശതമാനം ഇടിവുണ്ടായി.

റിലയന്‍സ് കമ്യൂണിക്കേഷന്‍സ് ഓഹരികളുടെ വിലവര്‍ധന വിപണിയില്‍ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. സുപ്രിംകോടതി 14 ദശലക്ഷം രൂപ രണ്ടുദിവസത്തിനുളളില്‍ കോര്‍പ്പറേറ്റ് ഗ്യാരണ്ടിയായി കെട്ടിവയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്‍ഒസി ലഭിക്കുവാനുളള ഇത്രയധികം തുക ആര്‍കോമിന്റെ സബ്‌സിഡറിയായ റിലയന്‍സ് റിയാലിറ്റി ലിമിറ്റഡ് നല്‍കാമെന്ന് സമ്മതിച്ചിട്ടുണ്ട്.

നിഫ്റ്റി ഫാര്‍മ്മ സൂചിക 2 ശതമാനം വര്‍ധിച്ചു. ബയോണ്‍, ഡോ.റെഡീസ് ഓഹരികളുടെ വില വര്‍ധനയാണ് അടിസ്ഥാന കാരണം. ബിഎസ്ഇയിലെ 1278 കമ്പനികളുടെ ഓഹകരികള്‍ നേട്ടത്തിലും, 1310 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top