Business

നിഫ്റ്റി സൂചിക റെക്കാര്‍ഡ് നിലയില്‍; സെന്‍സെക്‌സ് 284 പോയിന്റ് ഉയര്‍ന്നു

വാരാന്ത്യ വ്യാപാര ദിവസമായ വെള്ളിയാഴ്ച, വിപണി കുതിച്ച് കയറി. മുംബൈ വില സൂചിക 284 പോയിന്റ് വര്‍ദ്ധനവോടെ 37,947 ലാണ് വ്യാപാരമവസാനിപ്പിച്ചത്.

നിഫ്റ്റി 85.70 പോയിന്റ് ഉയര്‍ന്ന് 11,470.75 റെക്കാര്‍ഡ് നിലവാരത്തിലാണ് ക്ലോസ് ചെയ്തത്.

എസ്.ബി.ഐ, ഗ്രാസിം ഇന്‍ഡസ്ട്രീസ്, യെസ് ബാങ്ക്, ലുപിന്‍, ടാറ്റാ മോട്ടോഴ്‌സ് എന്നീ ഓഹരികളാണ് നിഫ്റ്റി സൂചികയ്ക്ക് കരുത്തേകിയത്. മൂന്ന് മുതല്‍ 4.3 ശതമാനം വരെ വില വര്‍ദ്ധനവാണ് ഈ ഓഹരികള്‍ നേടിയത്.

ബാങ്കിങ്ങ്, എഫ്.എം.സി.ജി, മെറ്റല്‍ ഓഹരികളാണ് വിപണിക്ക് ഇന്ന് കരുത്ത് പകര്‍ന്നത്.

അടുത്ത വാരം ചൈനയും, അമേരിക്കയും തമ്മില്‍ താരിഫ് സംബന്ധമായ ചര്‍ച്ച ആരംഭിക്കുന്ന വാര്‍ത്ത ഏഷ്യന്‍ വിപണിയില്‍ മികച്ച പ്രതികരണമാണുണ്ടായിരിക്കുന്നത്. ഈ അനുകൂലഘടകങ്ങള്‍ ഇന്ത്യന്‍ വിപണിക്ക് കരുത്തേകി.

നിഫ്റ്റി ബാങ്കിങ്ങ് സൂചിക 1.1 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തി. ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നീ ഓഹരികള്‍ 2.3 മുതല്‍ 2.7 ശതമാനം വരെ വില വര്‍ദ്ധിച്ചു.

പ്രാദേശിക അവധി കാരണം കറന്‍സി, ഡെബ്റ്റ് വിപണി ഇന്ന് പ്രവര്‍ത്തിച്ചില്ല. അമേരിക്കയും ചൈനയും തമ്മിലുള്ള ‘ട്രേഡ് വാര്‍’ സംബന്ധിച്ച ചര്‍ച്ചയിലാണ് നിക്ഷേപകര്‍ എല്ലാവിധ പ്രതീക്ഷയും ഇനി അര്‍പ്പിക്കുന്നത്. വലിയ ചാഞ്ചാട്ടങ്ങള്‍ക്ക് വിധേയമാവുന്ന വിപണിയില്‍ എങ്ങനെ നിക്ഷേപിക്കണമെന്ന് അറിയാതെ നിക്ഷേപകര്‍ ആശങ്കയിലാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top