Business

വിപണിയില്‍ റെക്കോര്‍ഡ് നേട്ടം

വലിയ ചാഞ്ചാട്ടങ്ങള്‍ക്ക് വിധേയമാകുന്ന ഓഹരി വിപണി ഇന്ന് റെക്കോര്‍ഡ് മുന്നേറ്റമാണ് കാഴ്ച വെച്ചത്.

മുംബൈ വില സൂചിക 136 പോയിന്റ് ഉയര്‍ന്ന് 38,024 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 29 പോയിന്റ് വര്‍ധിച്ച് 11,470 ലാണ് വ്യാപാരമവസാനിപ്പിച്ചത്.

സൂചികയുടെ ഉയര്‍ച്ചക്ക് ബാങ്ക്, മെറ്റല്‍ ഓഹരികളാണ് കാരണമായി തീര്‍ന്നത്.

ആക്‌സിസ് ബാങ്ക്, ഐ.സി.ഐ.സി.ഐ വേദാന്താ എന്നീ ഓഹരികള്‍ക്ക്‌ 2.5 മുതല്‍ 4 ശതമാനം വരെ വില ഉയര്‍ന്നു.

ചൈനയില്‍ മെറ്റല്‍ ഉല്‍പ്പാദനത്തില്‍ കുറവ് വരുമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മെറ്റല്‍ ഓഹരികള്‍ക്ക് വിപണിയിലിന്ന് പ്രീയം കൂടി.

ബുള്‍ മുന്നേറ്റത്തിന് ആക്‌സിസ് ബാങ്ക് ഐ.സി.ഐ.സി.ഐ. ബാങ്ക് എ.ടി.സി ഓഹരികള്‍ കരുത്തേകി. ഐ.ടി.സി പുതിയൊരു സിഗരറ്റ് കൂടി അവതരിപ്പിച്ചത്. നിക്ഷേപകര്‍ താല്‍പര്യത്തോടെയാണ് നോക്കി കാണുന്നത്.

മികച്ച മണ്‍സൂണ്‍ രാജ്യത്തുടനീളം ലഭിക്കുന്നത് ഓഹരി വിപണിയെ നല്ല നിലയില്‍ സ്വാധീനിക്കുന്നുണ്ട്.  ഗ്രാമീണ മേഖലയില്‍ ക്രയശേഷി വര്‍ധിക്കുന്നത്, വ്യാവസായിക,വിപണിക്ക് കരുത്താകുമെന്ന് വാഹനവിപണി വൃത്തങ്ങള്‍ സൂചന നല്‍കുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top