വാരാന്ത്യ വിപണിയായ വെള്ളിയാഴ്ച ഓഹരി വിപണിക്ക് മങ്ങലേറ്റു. മുംബൈ വില സൂചിക 155.14 പോയിന്റ് കുറഞ്ഞ് 37,869.23 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 41.20 പോയിന്റ് താഴ്ന്ന് 11,429.50 ലാണ് വ്യാപാരമവസാനിപ്പിച്ചത്.
ഏഷ്യന്‍ വിപണിയിലെ മാന്ദ്യമാണ് ഇന്ത്യന്‍ വിപണിയേയും പ്രതികൂലമായി ബാധിച്ചത്. ഇതിന് പുറമെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐ.സി.ഐ.സി.ഐ ഓഹരികളുടെ വിലയിടിവും വിപണിക്ക് തിരിച്ചടിയായി. ബജാജ്, സണ്‍ ഫാര്‍മ, വേദാന്ത എന്നീ ഓഹരികള്‍ക്കാണ് സെന്‍സക്സില്‍ ഏറെ തിരിച്ചടിയേറ്റത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് കനത്ത തിരിച്ചടിയേറ്റു. വിലയില്‍ 4 ശതമാനം കുറവുണ്ടായി. ഏപ്രില്‍, ജൂണ്‍ കാലയളവില്‍ 4876 കോടി രൂപയുടെ നഷ്ടം എസ്.ബി.ഐ രേഖപ്പെടുത്തിയതാണ് വില ഇടിയാനുള്ള പ്രധാന കാരണം.
മഹീന്ദ്രാ ആന്‍ഡ് മഹീന്ദ്രാ, ടി.സി.എസ്, ഹീറോ മോട്ടോ കോര്‍പ്പ്, ഐ ടി.സി, കോട്ടക് ബാങ്ക്, അദാനി പോര്‍ട്ട്സ് എന്നീ ഓഹരികള്‍ക്ക് വില വര്‍ധിച്ചു.
റെക്കാര്‍ഡ് നേട്ടത്തിന് ശേഷം വെള്ളിയാഴ്ച വിപണിയിലുണ്ടായ മാന്ദ്യം, നിക്ഷേപകര്‍ കരുതലോടെയാണ് വീക്ഷിക്കുന്നത്. അന്താരാഷ്ട്ര വ്യാപാര കരാര്‍ യുദ്ധത്തിന്റെ ചൂടും പുകയും വിപണിയെ ഇടക്കിടെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. വിപണി സാങ്കേതിക തിരുത്തലിന് വിധേയമായിട്ടുണ്ടെന്ന് വിപണി വൃത്തങ്ങള്‍ സൂചന നല്‍കുന്നുണ്ട്.