Breaking News

കട്ട കലിപ്പില്‍ ചാക്കോച്ചന്‍; അള്ള് രാമേന്ദ്രന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

കട്ട കലിപ്പ് ലുക്കില്‍ ചാക്കോച്ചന്‍, അള്ള് രാമേന്ദ്രന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ശ്രദ്ധനേടുന്നു. നവാഗതനായ ബിലഹരി സംവിധാനം ചെയ്യുന്ന കുഞ്ചാക്കോ ബോബന്‍ ചിത്രം ‘അള്ള് രാമേന്ദ്രന്‍’ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി.

ദുല്‍ഖര്‍ സല്‍മാന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. ആഷിഖ് ഉസ്മാനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിംഷി ഖാലിദ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് ഷാന്‍ റഹ്മാനാണ്.

സെന്‍ട്രല്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്. ചിത്രത്തില്‍ ചാക്കോച്ചന്‍ ഡബിള്‍ റോളില്‍ എത്തുന്നുണ്ടെന്നാണ് സൂചന. ചാന്ദ്നി ശ്രീധറും അപര്‍ണ ബാലമുരളിയുമാണ് നായികമാര്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top