ഫുട്ബോള്‍ സ്കില്ലുകളിലൂടെയും തകര്‍പ്പന്‍ നട്ട്മെഗുകളിലൂടെയും എതിരാളികളെ സ്ഥിരമായി കബളിപ്പിക്കാറുളള താരമാണ് ലയണല്‍ മെസി. കഴിഞ്ഞ ദിവസം അത്ലറ്റിക്കോ മാഡ്രിഡുമായി നടന്ന മത്സരത്തിനിടെ എതിര് താരം ഫിലിപ് ലൂയിസിനെ കബളിപ്പിച്ച് മെസി നടത്തിയ നട്ട്മെഗ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
മത്സരത്തിനിടെ തനിക്ക് നേരെ ഉയര്‍ന്ന് വന്ന പന്ത് ഹെഡ് ചെയ്ത് മുകളിലേക്കുയര്‍ത്തുന്ന മെസി പന്ത് തനിക്ക് വരുതിയിലാക്കുന്നു. എന്നാല്‍ ഇതിനിടയില്‍ കുതിച്ചെത്തിയ അത്ലറ്റിക്കോ താരം ഫിലിപ് ലൂയിസ് പന്ത് തട്ടിയെടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഉയര്‍ന്നു താഴ്ന്ന പന്തിനെ തന്റെ ഇടം കാലില്‍ കോര്‍ത്ത് മെസി ഫിലിപ് ലൂയിസിന്റെ കാലുകള്‍ക്കിടയിലൂടെ തട്ടി (നട്ട് മെഗ്) മുന്നിലേക്ക് ഓടിക്കയറുന്നു. മെസിയെ തടയാന്‍ കൂടുതല്‍ ഡിഫന്‍ഡേഴ്സ് എത്തിയെങ്കിലും ഇവരെയെല്ലാം കബളിപ്പിച്ച് മെസി പന്ത് സുവാരസിന് കൈമാറി.
മെസിയുടെ തകര്‍പ്പന്‍ നട്ടമെഗുകള് ഇതിനു മുന്‍പും ആരാധക പ്രീതി നേടിയിട്ടുണ്ട്. അത്ലറ്റികോയുടെ ഡിഫന്‍ഡേഴ്സിനെ നോക്കുകുത്തിയാക്കിക്കൊണ്ടുളള മെസിയുടെ ഇടം കാല് സ്കില്‍ മുന്‍പത്തേതില്‍ നിന്നും കൂടിയിട്ടേയുളളുവെന്നാണ് ആരാധകരുടെ അഭിപ്രായം.
Aquí tenéis, a cámara lenta, el control del balón y posterior regate de Leo Messi a Filipe Luis junto a la línea de banda, rodeado de 3 jugadores del Atlético de Madrid y el esférico viniendo del cielo. Simplemente impresionante. SIMPLEMENTE LEO MESSI. pic.twitter.com/xFC6efZSIr
— Iniestismo 2 (@Iniestismo_FCB_) November 26, 2018