Latest News

പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ ഗുരുവായൂര്‍ ഒരുങ്ങി

ഗുരുവായൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേല്‍ക്കാന്‍ ഗുരുവായൂരില്‍ ഒരുക്കങ്ങള്‍ നടക്കുന്നു. തിങ്കളാഴ്ച രാവിലെ ശ്രീകൃഷ്ണ കോളേജ് മൈതാനിയില്‍ ഹെലികോപ്റ്റര്‍ പരീക്ഷണപ്പറക്കല്‍ നടത്തി. വൈകീട്ട് തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ സുരക്ഷാ പരിശോധന നടത്തി.

പ്രധാനമന്ത്രിയുടെ ദര്‍ശനം സുഗമമാക്കുന്നതിന് ദേവസ്വത്തിന്റെ എല്ലാ ക്രമീകരണങ്ങളും നടക്കുന്നുണ്ടെന്ന് ചെയര്‍മാന്‍ കെ.ബി. മോഹന്‍ദാസും അഡ്മിനിസ്‌ട്രേറ്റര്‍ എസ്.വി. ശിശിറും അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top