കേരള സംസ്ഥാന ഭാഗ്യക്കുറിയില്‍ സമ്മാനങ്ങള്‍ ഇല്ലെന്ന രീതിയിലുള്ള പ്രചരണം നിക്ഷിപ്ത താല്പര്യക്കാരുടെ വ്യജ പ്രചരണമാണെന്ന് കണക്കുകള്‍ നിരത്തി കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് സമര്‍ഥിക്കുന്നു. കേരള ഭാഗ്യക്കുറിയില്‍ സമ്മാനങ്ങളുടെ എണ്ണത്തിലും മൊത്തം സമ്മാനത്തുകയിലും വര്‍ദ്ധനയുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
2015-16 കാലയളവില്‍ സമ്മാനമായി നല്‍കിയത് 2523.07 കോടി രൂപയാണ് എന്നാല്‍ 2017-18ല്‍ സമ്മാന തുക 4303.16 കോടി രൂപയായി വര്‍ദ്ധിച്ചു. കണക്കുകള്‍ കള്ളം പറയില്ലെന്നും ഈ വസ്തുത തെറ്റാണെന്ന് തെളിയിച്ചാല്‍ 10000 രൂപ സമ്മാനം നല്‍കാമെന്നും ഭാഗ്യക്കുറി വകുപ്പ് വെല്ലുവിളിക്കുന്നു.